ദേശീയം

ഓക്‌സിജന്‍ തടയരുത്, ഉത്പാദനവും വിതരണവും ഉറപ്പാക്കണം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനവും വിതരണവും തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഇത്തരത്തില്‍ തടസ്സമുണ്ടായാല്‍ അതതു ജില്ലാ കലക്ടര്‍മാരും പൊലീസ് മേധാവികളുമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം തടസ്സപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ്, ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവ്. കോവിഡിനെ നേടിരുന്നതില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യത്തിനു ലഭ്യമാക്കുക എന്നതു പ്രധാനമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 

മെഡിക്കല്‍ ഓക്‌സിജനുമായി വരുന്ന വാഹനങ്ങളെ സംസ്ഥാന അതിര്‍ത്തിയില്‍ കടത്തിവിടണം. ഓക്‌സിജന്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളും പാടില്ല. അതതു സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ക്കു മാത്രമേ ഓക്‌സിജന്‍ നല്‍കാവൂ എന്ന നിബന്ധന വയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. 

ഓക്‌സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്ക് സമയം നോക്കാതെ തന്നെ കടന്നുപോവാന്‍ അനുമതി നല്‍കണം. നേരത്തെ ഇളവു നല്‍കിയിട്ടുള്ള ഒന്‍പത് വ്യവസായങ്ങള്‍ക്ക് ഒഴികെയുള്ള വ്യാവസായിക ഓക്‌സിജന്‍ വിതരണം നിരോധിച്ചതായും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി