ദേശീയം

കനത്ത ചൂടില്‍ 'തളര്‍ന്ന്' മൂര്‍ഖന്‍; കുപ്പിയില്‍ നിന്ന് വെള്ളം പകര്‍ന്ന് നല്‍കി യുവാവ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കനത്ത ചൂട് തുടരുന്നതിനിടെ, മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.  ചൂടുകൂടുമ്പോള്‍ വന്യജീവികള്‍ വെള്ളവും ഭക്ഷണവും തേടി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുക പതിവാണ്. അത്തരത്തില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യം.ഒരു മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മൃഗസ്‌നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുകയെന്നത് ശെന്തില്‍ പതിവായി ചെയ്യാറുള്ള കാര്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍