ദേശീയം

എട്ട് സംസ്ഥാനങ്ങള്‍; ഒറ്റ ദിവസം 2,15,592 കോവിഡ് ബാധിതര്‍: താണ്ഡവമാടി വൈറസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് കോവിഡ്  വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 215,592 കേസുകള്‍. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 67,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 676പേര്‍ മരിച്ചു. 63,818പേര്‍ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,28,836ആയി. 6,94,480പേരാണ്  ചികിത്സയിലുള്ളത്. 63,928പേര്‍ മരിച്ചു. 34,68,610പേര്‍ രോഗമുക്തരായി. മുംബൈയില്‍ മാത്രം 5,888പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 71പേര്‍ മരിച്ചു. 8,549പേര്‍ രോഗമുക്തരായി. 

ഉത്തര്‍പ്രദേശില്‍ 38,055പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,231പേര്‍ രോഗമുക്തരായി. 223പേര്‍ മരിച്ചു. 29,438 പേരാണ് കര്‍ണാടകയില്‍ ഇന്ന് രോഗബാധിതരായത്. 90,58പേര്‍ രോഗമുക്തരായി. 208പേര്‍ മരിച്ചു. 13,04,397 പേരാണ് കര്‍ണാടകയില്‍ ആകെ രോഗബാധിതരായത്. 10,04,397പേര്‍ ഗോഗമുക്തരായി. 2,34,483പേരാണ് ചികിത്സയിലുള്ളത്. 14,283പേര്‍ മരിച്ചു. 

കേരളത്തില്‍ 26,685 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ 15,355 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.14,842 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറില്‍ 12,359പേരാണ് ഇന്ന് രോഗബാധിതരായത്. ആന്ധ്രയില്‍ 11,698 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍