ദേശീയം

‘അധികാരത്തിൽ നിന്ന് നിങ്ങൾ പുറത്തായാൽ രാജ്യം വാക്സിനേറ്റഡ് ആകും‘- ബിജെപിയെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അധികാരത്തിൽ എത്തിയാൽ പശ്ചിമ ബംഗാളിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന ബിജെപി പ്രസ്താവനയെ പരിഹസിച്ചു  നടൻ സിദ്ധാർത്ഥ്. കേ​ന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന സെലിബ്രിറ്റിയാണ് സിദ്ധാർത്ഥ്. ട്വിറ്ററിലൂടെയാണ് സിദ്ധാർത്തിന്റെ പരിഹാസം. 

‘അധികാരത്തിൽ നിന്ന് നിങ്ങളെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്സിനേറ്റഡ് ആകും (പ്രതിരോധ കുത്തിവയ്പ്പെടുത്ത സ്ഥിതിയിലാകും). അതു വരികയാണ്. ഞങ്ങളും അപ്പോഴവിടെയുണ്ടാകും... കുറഞ്ഞ പക്ഷം ഈ ട്വീറ്റിനെ ഓർമപ്പെടുത്താനായി’ – അധികാരത്തിൽ എത്തിയാൽ പശ്ചിമ ബംഗാളിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടാണ് സിദ്ധാർത്ഥിന്റെ പരാമർശം.

മെയ് ഒന്ന് മുതൽ കമ്പനികളിൽ നിന്ന് നേരിട്ട് കാശ് കൊടുത്തു വാക്‌സിൻ വാങ്ങണമെന്ന് നേരത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം വലിയ വിമർനശനങ്ങൾക്കും ഇടയാക്കി. പിന്നാലെയാണ് ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സൗജന്യമായി എല്ലാവർക്കും വാക്‌സിൻ നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍