ദേശീയം

ബം​ഗാളിൽ തൃണമൂൽ സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; ഞെട്ടിക്കുന്ന വിയോ​ഗമെന്ന് മമത  

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് കാജൽ സിൻഹ കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് കാജൽ. മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവിവരം പുറത്തുവിട്ടത്.

കാജൽ സിൻഹയുടെ മരണവാർത്ത ഞെട്ടുക്കുന്നതാണെന്നും അതിയായ ദുഃഖമുണ്ടെന്നും മമത ട്വിറ്ററിൽ കുറിച്ചു. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് സിൻഹ. അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിയത്. തൃണമൂലിൻറെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു. സിൻഹയുടെ കുടുംബത്തോടും അനുയായികളോടും അനുശോചനം അറി‍യിക്കുന്നു, മമത ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന