ദേശീയം

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് കോവിഡ് രോഗികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആയൂഷ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് കോവിഡ് രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടം നടന്നത്. ആശുപത്രിയിലെ ഐസിയു വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. 

ഇവിടെ നിന്ന് പതിനാറുപേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നാലുപേരാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 

ആശുപത്രിയിലെ അഞ്ചാം നിലയിലാണ് തീപടര്‍ന്നത്. എയര്‍ കണ്ടീഷണറിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്