ദേശീയം

ശ്വാസ തടസ്സം, കോവിഡ് ആണോയെന്നു സംശയം; പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിച്ചു മകന്‍; ക്രൂരം

സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അമ്മയെ മകന്‍ നടുറോഡില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ചകേരിയിലാണ് സംഭവം. 

ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി, അന്‍പത്തിയെട്ടുകാരിയായ അമ്മ അറിയിച്ചപ്പോഴാണ് മകന്റെ ഹൃദയശൂന്യമായ പ്രവൃത്തി. അമ്മയ്ക്ക് കോവിഡ് ആണെന്ന് അനുമാനിച്ച മകന്‍ അവരെ റോഡില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.  ഇവരെ പിന്നീട് പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അന്തരിച്ച ലഫ്റ്റനന്റ് കേണലിന്റെ ഭാര്യയ്ക്കാണ് മകനില്‍നിന്നു ദുരനുഭവം ഉണ്ടായത്. അമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം വിവാഹിതയായ സഹോദരിയുടെ വീട്ടില്‍ എത്തിക്കാനായിരുന്നു മകന്‍ ശ്രമിച്ചത്. ഇടയ്ക്കുവച്ച് വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. 

മകനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. 

അമ്മയ്ക്ക് കോവിഡ് ആയിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം