ദേശീയം

സ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഡയറക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ട് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: സ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 45 പേര്‍ക്ക് കോവിഡ്. പഞ്ചാബിലെ തംഗോരിയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. സ്‌കൂള്‍ ഡയറക്ടര്‍ക്കെതിരെ എഫ്‌ഐആര്‍  രജിസ്റ്റര്‍ ചെയ്തതായി മൊഹാലി കലക്ടര്‍ അറിയിച്ചു.

പഞ്ചാബില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെയാണ് സംസ്ഥാനത്ത് ഏറ്റവും പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചത്. കടുത്ത നിയന്ത്രണളുടെ ഭാഗമായി രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണു കര്‍ഫ്യു. വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ ലോക്ഡൗണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍