ദേശീയം

18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ, ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷന് ഒരുങ്ങി രാജ്യം. കോവിൻ ആപ്പിലൂടെ ഇന്നു മുതൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. വൈകിട്ട് നാലു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീന്‍ നല്‍കുന്നത്. 

സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് ആശ്വാസമായിക്കൊണ്ട് 2,20,000 വാക്സിൻ ഇന്നലെ എത്തിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സീനാണ് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 

നിലവില്‍ 3, 68,840 ഡോസ് വാക്‌സിനാണ് കേരളത്തില്‍ സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും വാക്‌സിന്‍ സ്‌റ്റോക്കുണ്ടെങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ