ദേശീയം

സംസ്‌കരിക്കാന്‍ സമ്മതിക്കാതെ ഗ്രാമവാസികള്‍; കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സൈക്കിളില്‍ കിടത്തി അലഞ്ഞ് വൃദ്ധന്‍,ദാരുണം

സമകാലിക മലയാളം ഡെസ്ക്

ജോന്‍പൂര്‍: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ പൊലീസാണ് പിന്നീട് മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത്. 

തിലക്ധാരി സിങ് എന്നയാളിന്റെ ഭാര്യ രാജ്കുമാരിയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഗ്രാമത്തില്‍ എത്തിച്ചതിന് ശേഷം സംസ്‌കാര ചടങ്ങിന് സഹായിക്കാന്‍ തിലക്ധാരി ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരുംതന്നെ സഹായത്തിന് എത്തിയില്ല. തുടര്‍ന്നാണ് ഒറ്റയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ ചെയ്യാന്‍ തിലക്ധാരി തീരുമാനിച്ചത്. തുടര്‍ന്ന് മൃതദേഹം സൈക്കിളില്‍ കയറ്റിവെച്ച് നടന്നു. 

മൃതദേഹവുമായി പുഴക്കഴയിലെ ശ്മശാനത്തിലെത്തിയപ്പോള്‍ സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസ്, മൃതദേഹം കൊണ്ടുപോകാന്‍ വാഹനം എത്തിക്കുകയും മറ്റൊരു ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങിന് ആവശ്യമായ പണം നല്‍കിയതും പൊലീസാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു