ദേശീയം

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കോവിഡ് ബാധിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകന്‍ കൂടിയായ സോളി സൊറാബ്ജി രാജ്യത്തെ മികച്ച അഭിഭാഷകരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1989-90, 1998-2004 കാലയളവിലാണ് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സോളി സൊറാബ്ജിയെ പത്മവിഭൂഷണ്‍
അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 

1930ല്‍ മുംബൈയില്‍ ജനിച്ച അദ്ദേഹം, 1953ലാണ് അഭിഭാഷകജീവിതത്തിന് തുടക്കമിടുന്നത്.  നൈജീരിയയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ചത് സോളി സൊറാബ്ജിയെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ