ദേശീയം

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കോവിഡ് ബാധിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നിയമ പണ്ഡിതനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നാണ് മരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏഴു പതിറ്റാണ്ട് അഭിഭാഷക വൃത്തിയില്‍ തുടര്‍ന്ന സോളി സൊറാബ്ജി രണ്ടു വട്ടം അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായി. 1989-90, 1998-2004 കാലത്തായിരുന്നു ഇത്. 

1930ല്‍ ജനിച്ച സോളി സൊറാബ്ജി 1953ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1971ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി. രാജ്യം പദ്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി