ദേശീയം

കഞ്ചാവ് വാങ്ങാന്‍ 50 രൂപ ചോദിച്ചു; നല്‍കാന്‍ വിസമ്മതിച്ചു; നെഞ്ചില്‍ കുത്തിയത് അഞ്ച് തവണ; 23കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബിഹാറിലെ പട്‌ന ജില്ലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. 

പട്‌നയിലെ പലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 23കാരനായ പ്രദീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നിന് അടിമയുമായ പ്രിന്‍സ് കുമാര്‍ എന്നയാളാണ് പ്രതി. ശനിയാഴ്ച 11.30ഓടെയാണ് കൊലപാതകം അരങ്ങേറിയത്. 

ചെറിയ പായ്ക്കറ്റ് കഞ്ചാവ് വാങ്ങാന്‍ പ്രിന്‍സ് പ്രദീപിനോട് 50 രൂപ ചോദിച്ചു. എന്നാല്‍ പ്രദീപ് ഇത് നല്‍കാന്‍ വിസമ്മതിച്ചു. ഇരുവരും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി.

അതിനിടെ പ്രിന്‍സ് കത്തിയെടുത്ത് പ്രദീപിന്റെ നെഞ്ചില്‍ അഞ്ച് തവണ കുത്തുകയായിരുന്നു. പ്രദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി