ദേശീയം

'സായിബാബ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു; ദിവ്യശക്തി ലഭിക്കുമെന്ന് പറഞ്ഞ് നിരവധി സത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു'; വിശ്വചൈതന്യ സ്വാമി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച് ആളുകളില്‍ നിന്ന് പണം തട്ടുകയും നിരവധി സത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ആള്‍ പിടിയില്‍. തെലങ്കാനയിലെ നാല്‍ഗോണ്ടയിലാണ് സംഭവം. ഇയാളുടെ ആശ്രമത്തില്‍ നിന്ന് പൊലീസ് 500 ഗ്രാം സ്വര്‍ണവും 26 ലക്ഷം രൂപയും സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബോണ്ടും പിടിച്ചെടുത്തു. 

വിശ്വചൈതന്യ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയതായി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ശ്രീ സായി മാനസി ചാരിറ്റബിള്‍ ട്രസ്റ്റില്‍  പരിശോധന നടത്തിയത്.ഇയാളില്‍നിന്ന് 17 ഏക്കറിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. കൂടാതെ ഏഴ് ലാപ്‌ടോപ്പ്, നാല് മൊബൈല്‍ ഫോണുകള്‍, കാര്‍, മരുന്നുകള്‍, പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തായി എസ്പി എവി രംഗനാഥ് പറഞ്ഞു.

സായിബാബയുടെ പ്രഭാഷണങ്ങള്‍ നടത്തിയാണ് ഇയാള്‍ ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയത്. സായി ബാബ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതായും ആളുകളില്‍ നിന്ന് പണവും സ്വര്‍ണവും സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചതായും ഇയാള്‍ അനുയായികളോട് പറയുകയായിരുന്നു.

ദിവ്യശക്തി ലഭിക്കുമെന്ന് പറഞ്ഞ് നിരവധി സ്ത്രീ അനുയായികളെ ആള്‍ദൈവം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 2002ലാണ് സ്വാമി ബിരുദം പൂര്‍ത്തിയാക്കിയതെന്ന് പൊലീസ് പറയുന്നു. ആളുകളില്‍ നിന്ന് കടംവാങ്ങി ഒരു കോടി രൂപ കവിഞ്ഞപ്പോഴാണ് നഗരം വിട്ടതെന്നും പൊലീസ് പറഞ്ഞു. പിന്നീട് അറസ്റ്റിലായ ഇയാല്‍ അന്ന് 20 ദിവസം ജയിലില്‍ കിടന്നതായും  നാല്‍പ്പത് രാജ്യത്ത് ഇയാള്‍ക്ക് അനുയായികളുണ്ടെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി