ദേശീയം

രക്ഷാദൗത്യത്തിനിറങ്ങി;  മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി; ഒടുവില്‍ എയര്‍ലിഫ്റ്റിലൂടെ രക്ഷപ്പെടല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്. 

ദുരിതമേഖലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 പേരെ മന്ത്രി കണ്ടത്. 

ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മന്ത്രിയും സംഘവും അവര്‍ക്കരികിലേക്ക് പോയി. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ബോട്ടിന്റെ എഞ്ചിന്‍ തകര്‍ന്നു. 

മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി