ദേശീയം

മൂന്നാം തരം​ഗത്തിന്റെ ആശങ്കകൾക്കിടെ രോ​ഗികൾ കൂടുന്നു, ഇന്നലെ 44,643 പേർക്ക് കോവിഡ്; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50കോടിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: മൂന്നാം തരം​ഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകൾക്കിടെ, രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ  464 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 41,096 പേർ കൂടി രോ​ഗമുക്തി നേടി. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം  3,10,15,844 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ  4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,53,27,595 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു