ദേശീയം

മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം, തിരച്ചില്‍; സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. നാലിടത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

ഇന്നലെ രാത്രിയാണ് മുംബൈ പൊലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. സിഎസ്ടി, ബൈക്കുള, ദാദര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ജൂഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് അജ്ഞാത സന്ദേശത്തില്‍ പറയുന്നത്. 

സന്ദേശം ലഭിച്ചതിനു പിന്നാലെ റെയില്‍വേ പൊലീസ്, റയില്‍വേ സുരക്ഷാ സേന എന്നിവയുടെ സംഘം ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സ്‌റ്റേഷനുകളില്‍ തെരച്ചില്‍ നടത്തി. സംശയകരമായ വിധത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ സ്‌റ്റേഷനുകളില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'