ദേശീയം

ചെങ്കോട്ടയ്ക്ക് ചുറ്റും 'കണ്ടെയ്‌നര്‍ കോട്ട'; സ്വാതന്ത്ര്യദിനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില്‍ പോലെയാണ് വിന്യസിച്ചിരിക്കുന്നത്. 

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറുകയും സംഘടന കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നിരിക്കുന്നത്. 

എന്നാല്‍, ജമ്മുകശ്മീരില്‍ അടുത്തിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും സൂചനയുണ്ട്. കണ്ടെയ്‌നറുകള്‍ പെയിന്റടിച്ച് അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. ചെങ്കോട്ടയില്‍ വെച്ചാണ് എല്ലാ വര്‍ഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.







 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു