ദേശീയം

രാഹുലിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ്. വക്താവ് രണ്‍ദീപ് സുര്‍ജേവാല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, ലോക്‌സഭ വിപ്പ് മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരിക്കുന്നത്. അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍നിന്ന് പിന്തിരിയുമെന്ന് അവര്‍ കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റര്‍ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്‍പതു വയസ്സുകാരിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിനാണ് ട്വിറ്ററര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡല്‍ഹി കോടതിയെ അറിയിച്ചുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു