ദേശീയം

സ്വാതന്ത്ര്യദിനത്തില്‍ വന്‍ ആക്രമണത്തിന് പാക് ഭീകരര്‍ പദ്ധതിയിടുന്നു ; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പാക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ താവളമാക്കിയ ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. 

പാക് അധീന കശ്മീരില്‍ താവളം അടിച്ചിട്ടുള്ള ഭീകരരാണ് ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് കോപ്പു കൂട്ടുന്നത്. തന്ത്രപ്രധാന കെട്ടിടങ്ങള്‍, സുരക്ഷാ സ്ഥാപനങ്ങള്‍, സൈനിക പോസ്റ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിടുന്നതായാണ് സൂചന. സ്‌ഫോടനം നടത്തുന്നതിനായി ഐഇഡി, ആര്‍ഡിഎക്‌സ് അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചേക്കാമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കശ്മീര്‍ മുതല്‍ ഡല്‍ഹി വരെ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളിലോ, പൊതുസ്ഥലത്തോ സ്‌ഫോടനങ്ങള്‍ നടത്താനാണ് പദ്ധതി. ഭീകരാക്രമണത്തിനായി ലഷ്‌കര്‍ ഇ തയ്ബയും ജെയ്‌ഷെ മുഹമ്മദും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമം നടത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

പാക് അധീന കശ്മീരിലെ കോട്ടിലില്‍ നിലയുറപ്പിച്ചിട്ടുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഡറ്റോട്ട പ്രദേശത്ത് ക്യാംപ് ചെയ്യുന്ന അഞ്ചംഗ ജെയ്‌ഷെ സംഘം അതിര്‍ത്തി മേഖലകളില്‍ തുടര്‍ സ്‌ഫോടനത്തിനാണ് പദ്ധിയിടുന്നത്. തുണ്ടവാല വനമേഖലയില്‍ ക്യാംപ് ചെയ്യുന്ന നാലംഗ ലഷ്‌കര്‍ ഭീകരര്‍ കശ്മീര്‍ താഴ് വരയില്‍ സ്‌ഫോടന പരമ്പര നടത്താന്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ