ദേശീയം

കര്‍ഷകര്‍ ഇരച്ചെത്തി, കാര്‍ തകര്‍ത്തു, കരിഓയില്‍ ഒഴിച്ചു; ബിജെപി എംഎല്‍എയ്ക്ക് നേരെ പ്രതിഷേധം - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ഉമേഷ് മാലിക്കിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. എംഎല്‍എയുടെ വാഹനത്തിന് നേരേ കല്ലേറുണ്ടായി. 

ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. കൂട്ടം കൂടിയെത്തിയ കര്‍ഷകര്‍ കാറിന് ചുറ്റും ഓടുന്നതും വണ്ടിയില്‍ ആഞ്ഞ് അടിക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ വ്യക്തമാണ്.

പൊലീസുകാര്‍ അടക്കം സ്ഥലത്തുണ്ടായിരുന്നു. വാഹനത്തില്‍ കരിയോയില്‍ ഒഴിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസും കര്‍ഷകരെ പിന്തുണച്ച് വിഡിയോ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു