ദേശീയം

'ട്വിറ്റർ പക്ഷി'യെ 'പൊരിച്ച്' പ്രതിഷേധം; രാഹുൽ ഗാന്ധിയെ വിലക്കിയതിന് എതിരെ കോൺ​ഗ്രസ് പ്രവർത്തകർ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ട്വിറ്റർ വിലക്കിയതിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം. ട്വിറ്റർ പക്ഷിയെ പൊരിച്ചായിരുന്നു വിലക്കിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധം നടത്തിയത്. ട്വിറ്റർ പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റർ ചെയ്ത വലിയ തെറ്റാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പൊരിച്ച ട്വിറ്റർ പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫീസിലേക്ക് അയച്ചു കൊടുക്കുമെന്നും പ്രവർത്തകർ പറഞ്ഞു. ഏത് പക്ഷിയെയാണ് ഇവർ ഫ്രൈ ചെയ്തതെന്ന് വ്യക്തമല്ല. 

ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ തിരിച്ചറിയും വിധം ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു. ട്വിറ്ററിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയെ ഭയന്നിട്ടാണ് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി