ദേശീയം

നീറ്റ് അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍; സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന് അധികൃതര്‍. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ 12നാണ് നീറ്റ് പരീക്ഷ.

പരീക്ഷ നടക്കുന്നതിന്റെ മൂന്നു ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ വരുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി  അറിയിച്ചു.ഔദ്യോഗിക വെബ്‌സൈറ്റായ ntaneet.nic.in സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല.

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാതീയതിയും പരീക്ഷാഹാളും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്