ദേശീയം

അഫ്ഗാനിൽ നിന്ന് 222 ഇന്ത്യക്കാരെക്കൂടി തിരികെയെത്തിച്ചു; എത്തിയത് രണ്ട് വിമാനങ്ങളിൽ  

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്ന് 222 ഇന്ത്യക്കാരെ കൂടി തിരികെ നാട്ടിൽ എത്തിച്ചു. കാബൂൾ വിമാനത്താവളത്തിൽനിന്നു രണ്ടു വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഒഴിപ്പിക്കൽ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

താജിക്കിസ്ഥാൻ വഴിയും ദോഹ വഴിയുമാണ് വിമാനങ്ങൾ ഡൽഹിയിലെത്തിയത്. ദോഹ വഴിയെത്തിയ എയർ ഇന്ത്യ വിമാനത്തിൽ 135 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. താജിക്കിസ്ഥാൻ വഴിയെത്തിയ വ്യോമസേനാവിമാനത്തിൽ 87 ഇന്ത്യക്കാരും രണ്ടു നേപ്പാളികളുമാണ് ഉണ്ടായിരുന്നത്. 

വിമാനത്തിലുള്ളവർ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിക്കുന്ന വിഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരുടെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ