ദേശീയം

കൂറ്റന്‍മല ഇടിഞ്ഞ് വീണു; യൂടേണ്‍ എടുത്ത് വാഹനങ്ങള്‍;  ഇറങ്ങിയോടി യാത്രക്കാര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: കൂറ്റന്‍ മല ഇടിഞ്ഞ് താഴോട്ട് പതിച്ച്‌ ദേശീയ പാത നിശ്ചലമായി. ഉത്തരാഖണ്ഡിലെ തനക്പൂര്‍ - ചമ്പാവത്ത് ഭാഗത്താണ് കൂറ്റന്‍ മല ഇടിഞ്ഞ് വീണത്. ഇതേതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാന്‍ പരമാവധി രണ്ടുദിവസമെങ്കിലും എടുക്കമെന്ന് അധികൃതര്‍ പറയുന്നു. ഗതാഗതം മറ്റ് വഴിക്ക് തിരിച്ച് വിടാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് വിനീത് തോമര്‍ അറിയിച്ചു.

കുന്നിടിഞ്ഞ്  താഴോട്ട് പതിക്കുന്നതിനിടെ വാഹനങ്ങള്‍ യൂടേണ്‍ അടിച്ചും യാത്രക്കാര്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. പുറത്തിറങ്ങിയ ആളുകള്‍ കുന്നിടിയുന്നത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഹിമാചലില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ