ദേശീയം

വിമാനം പറത്തുന്നതിനിടെ ഹൃദയാഘാതം; അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: മസ്‌കത്തില്‍നിന്ന് ധാക്കയിലേക്ക് പോയ വിമാനത്തിലെ പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരില്‍ ഇറക്കിയത്.

വിമാനത്തില്‍ 126 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്. കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നെയാണ് വിമാനത്തില്‍നിന്ന് ഇക്കാര്യം അറിയിച്ചതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യക്തമാക്കി. തുടര്‍ന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ എടിസി നിര്‍ദ്ദേശം നല്‍കി.

നാഗ്പൂരില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍നിന്ന് പൈലറ്റിനെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ നൗഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'