ദേശീയം

ആറാം ക്ലാസ് തൊട്ടുള്ളവര്‍ക്ക് സ്‌കൂളിലെത്താം, ബുധനാഴ്ച മുതല്‍ ക്ലാസ്: മധ്യപ്രദേശ് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും തുറക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ആറ് മുതല്‍ 12 വരെ ക്ലാസുകളാണ് ബുധനാഴ്ച മുതല്‍ തുറക്കുക. 50 ശതമാനം ഹാജര്‍ നിലയില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

ജൂലൈയില്‍ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകള്‍ തുറന്നിരുന്നെങ്കിലും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യമായാണ് സ്‌കൂളിലെത്താന്‍ അനുവാദം നല്‍കുന്നത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കണമെന്ന ആവശ്യവുമായി സ്വകാര്യ സ്‌കൂളുകള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. 

ക്ലാസിലിരിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതപത്രവുമായി സ്‌കൂളിലെത്തണമെന്ന് നിര്‍ദേശമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)