ദേശീയം

ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ശുചിമുറികൾ ഒരുക്കി ഡൽഹി മെട്രോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ശുചിമുറികൾ ഒരുക്കി ഡൽഹി മെട്രോ. ട്രാൻസ്‌ജെൻഡേഴ്‌സിനെതിരേയുളള അതിക്രമങ്ങൾ ചെറുക്കുന്നതിനും അവർക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക സൗകര്യമെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. 

നേരത്തെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇതേ ടോയിലറ്റുകൾ ട്രാൻസ്‌ജെൻഡേഴ്‌സിനും ഉപയോ​ഗിക്കാം എന്ന തരത്തിലാണ് മാറ്റം. സാധാരണ ശൗചാലയങ്ങള്‍ കൂടാതെ നിലവില്‍ 347 പ്രത്യേക ശൗചാലയങ്ങളാണ് ഡല്‍ഹി മെട്രോ സ്‌റ്റേഷന്‍ പരിധിയിലുള്ളത്. 

പ്രത്യേക ശൗചാലയങ്ങൾക്കു പുറമെ സ്വയം സ്ത്രീയോ പുരുഷനോ ആയി തിരിച്ചറിഞ്ഞ ട്രാൻസ്‌ജെൻഡറുകൾക്ക് അനുബന്ധ ടോയ്‌ലറ്റുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും 'ട്രാൻസ്ജെൻഡേഴ്‌സ്' എന്നെഴുതിയ ബോർഡുകൾ ശൗചാലയങ്ങൾക്കടുത്തായി സ്ഥാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം