ദേശീയം

ഒളിച്ചോടി കല്യാണം കഴിച്ചു, 17കാരനെ ലൈംഗികമായി ഉപദ്രവിച്ചതായി അമ്മയുടെ പരാതി; 19 കാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ 17കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയില്‍ 19കാരി അറസ്റ്റില്‍. 17കാരന്റെ കൂടെ ഒളിച്ചോടി ഇരുവരും കല്യാണം കഴിച്ചു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത മകനെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

പൊള്ളാച്ചിയിലാണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ് യുവതി. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ 17കാരന്‍ ഇടയ്ക്കിടെ പെട്രോള്‍ പമ്പില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഒരുവര്‍ഷത്തെ പരിചയം യുവതിയെ 17കാരനുമായി അടുപ്പിച്ചു. വ്യാഴാഴ്ചയാണ് 19കാരി ആണ്‍കുട്ടിയുമായി ഒളിച്ചോടിയത്. പഴനിയില്‍ എത്തിയ ഇരുവരും അവിടെ വച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മടങ്ങിയെത്തി. 

ഇരുവരും വാടകവീടെടുത്ത് താമസിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാവാത്ത മകനെ യുവതി ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. അമ്മയുടെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് ചേര്‍ത്താണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്