ദേശീയം

ബിയര്‍ ക്യാനില്‍ തല കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ് 'കൂറ്റന്‍' മൂര്‍ഖന്‍; രക്ഷാപ്രവര്‍ത്തനം - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന കേട്ടാല്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. പാമ്പ് എവിടെയാണ് ഒളിക്കുക എന്ന് പറയാന്‍ സാധിക്കില്ല. ജനവാസകേന്ദ്രങ്ങളില്‍ ഷൂവിലും കളിപ്പാട്ടങ്ങളിലും വാഹനങ്ങളിലും ഒളിച്ച പാമ്പിനെ പിടികൂടിയ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ബിയര്‍ ക്യാനില്‍ തല കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം. നാട്ടുകാരനാണ് ബിയര്‍ ക്യാനില്‍ തല കുടുങ്ങി അനങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന പാമ്പിനെ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ പാമ്പ് പിടിത്ത വിദഗ്ധരാണ് ഇതിനെ രക്ഷിച്ചത്.

ക്യാന്‍ മുറിച്ചാണ് നാലടി നീളമുള്ള മൂര്‍ഖനെ പുറത്തെടുത്തത്. ബിയര്‍ ക്യാനില്‍ തല കുടുങ്ങിയത് മൂലം പാമ്പിന് നേരിയ പരിക്ക് പറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി