ദേശീയം

ബംഗളൂരു ഡോക്ടര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചത് എവിടെനിന്ന്? കണ്ടെത്താനാവാതെ അധികൃതര്‍, ആശയക്കുഴപ്പം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവഡിന്റെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ഡോക്ടര്‍ക്കു രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് അധികൃതര്‍. വിദേശത്തു പോവുകയോ വിദേശ യാത്ര നടത്തിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാത്തയാളാണ് ഡോക്ടര്‍. എന്നിട്ടും എങ്ങനെ പുതിയ വകഭേദം പിടിപെട്ടു എന്നതാണ് ആരോഗ്യ വകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന 163 പേരെ ഇതിനകം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇവരെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.  പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള ഭാര്യയും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കു ലക്ഷണമൊന്നും കണ്ടെത്തിട്ടില്ല. 

ഡോക്ടറുടെ ആരോഗ്യ നിലയില്‍ കുളപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍ പോസിറ്റിവ് ആയിട്ട് പതിമൂന്നു ദിവസം കഴിഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. ഡോക്ടറേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെയും നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നടന്ന കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എഴുപത്തിയഞ്ചു പേരാണ് ഓഫ്‌ലൈനായി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എന്നാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍നിന്നു ഡോക്ടര്‍ക്കു വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു