ദേശീയം

ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന് സമാപനം; വൈകുന്നേരത്തോടെ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് മടങ്ങും; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ത്തിമേഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് നാല് മണിയോടെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഔദ്യോഗിക തീരുമാനമെടുക്കാന്‍  കിസാന്‍മോര്‍ച്ചയുടെ കോര്‍ കമ്മറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. 

വിളകള്‍ക്കുളള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍മോര്‍ച്ചയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം ഉറപ്പ് നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. അത് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമെ കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍്ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം തുടങ്ങിയ കര്‍ഷകര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

യുപിയിലെ ലഖിംപൂരില്‍  കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ നിലപാട് അറിയിക്കാനാവില്ലെന്ന് കേന്ദ്രത്തിന്റെ വാദം കര്‍ഷകര്‍ അംഗീകരിച്ചു. അജയ് മിശ്രയ്‌ക്കെതിരെ കിസാന്‍മോര്‍ച്ച സംസ്ഥാന ഘടകം യുപിയില്‍ സമരം തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി