ദേശീയം

7 വയസുകാരന്‍ ഉള്‍പ്പടെ ഹൈദരാബാദില്‍ 3 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്ത് രോഗികളുടെ എണ്ണം 64 ആയി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: ഹൈദരാബാദില്‍ മൂന്ന് പേര്‍ക്ക്കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഏഴുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.

ഹൈദരാബാദില്‍ എത്തിയ 24കാരനായ കെനിയന്‍ പൗരനും സൊമാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരാള്‍. ഇക്കാര്യം തെലങ്കാന സര്‍ക്കാര്‍ ബംഗാളിനെ അറിയിച്ചു. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ്‌ വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരുന്നു. 

നൈജീരിയയില്‍ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഒമൈക്രൈണ്‍ ലക്ഷണങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ സാമ്പിളുകള്‍ ജിനോം സ്വീക്വന്‍സിനായി ബംഗളൂരുവിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന