ദേശീയം

ഒമൈക്രോണ്‍ സ്ഥിരീകരിച്ച 23കാരന്‍ ആശുപത്രിയില്‍ നിന്ന് ചാടി; ആശങ്ക; തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന സൊമാലിയന്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞു. ഹൈദരാബാദിലെ സൊമാജിഗുഡയിലാണ് 23കാരന്‍ യുവാവ് ആശുപത്രിയില്‍നിന്നു രക്ഷപെട്ടത്. ചൊവ്വാഴ്ചയാണു യുവാവിനെ കാണാതായത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് സൊമാലിയയില്‍നിന്നു നഗരത്തില്‍ എത്തിയത്.

ഡിസംബര്‍ 12നു ഹൈദരാബാദില്‍ എത്തിയ ഇയാളെ ഒമൈക്രോണ്‍ പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.

യുവാവിനെ കണ്ടുകിട്ടുന്ന പക്ഷം തെലങ്കാന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒമിക്രോണ്‍ വാര്‍ഡില്‍ താമസിപ്പിക്കുമെന്നു ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഇതിനിടെ വിമാനത്തിലെത്തിയ മൂന്നു പേര്‍ക്ക് കൂടി നഗരത്തില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

പഞ്ചസാരയ്‌ക്ക് പകരം ശർക്കര; ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലത്

മലയാളത്തിലെ 10 'നടികർ' സംവിധായകർ

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കുടകിലെ 16 വയസുകാരിയുടെ കൊലപാതകം: തല കണ്ടെടുത്തു, ജീവനൊടുക്കിയത് പ്രതിയല്ല, സഹോദരിയെ കൊല്ലാന്‍ എത്തിയപ്പോള്‍ അറസ്റ്റ്