ദേശീയം

നിരപരാധിയെന്ന മട്ടില്‍ പൊലീസിനെ വിളിച്ചു;  16കാരന്‍ ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മഴു കൊണ്ട് വെട്ടിക്കൊന്നു; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍; പതിനാറുകാരന്‍ അച്ഛനെയും അമ്മയെയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അതിന് പിന്നലെ ഇളയ സഹോദരനെയും വെട്ടി. സാരമായി പരിക്കേറ്റ പതിനാലുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ നിരപരാധിയെന്ന നിലയില്‍ വിവരം കിഷോര്‍ തന്നെ പൊലീസീനെ അറിയിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്നതിനിടെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തുടര്‍ന്ന് കിഷോര്‍ ഇളയസഹോദരനെയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ 14കാരന് സാരമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രായപുര്‍ത്തിയാകാത്ത ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടിത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നെന്നാണ് കിഷോര്‍ പൊലീസിനോട് പറഞ്ഞത്.

വീട്ടിലെത്തിയ പൊലീസാണ് പരിക്കേറ്റ ആജയിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടരമാസം മുന്‍പ് രക്ഷിതാക്കള്‍ പതിനാറുകാരനെ ലഹരിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.  രണ്ട് ദിവസം മുമ്പാണ് ഇയാള്‍ വീ്ട്ടില്‍ തിരിച്ചെത്തിയത്. രക്ഷിതാക്കള്‍ തന്നെ വീണ്ടും മയക്കുമരുന്ന് വിമുക്ത കേന്ദ്രത്തിലേക്ക് അയക്കുമെന്ന് ഭയന്നാണ് ഇയാള്‍ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെയും അനുജനെയും കോടാലി കൊണ്ട് ആക്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്