ദേശീയം

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുനല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിരുനല്‍വേലിയിലുള്ള സ്വകാര്യ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍പ്പെട്ട് രണ്ട് കുട്ടികള്‍ തത്ക്ഷണം മരിച്ചു. ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.

തിരുനല്‍വേലി ടൗണ്‍ സോഫ്റ്റര്‍ ഹൈസ്‌കൂളിലെ ശുചിമുറി തകര്‍ന്നു വീണാണ് അപകടമുണ്ടായത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് തത്ക്ഷണം മരിച്ചത്. ഇരുവരും കെട്ടിടത്തിനകത്തുള്ളപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. 

കെട്ടിടത്തിന് സമീപത്ത് നിരവധി കുട്ടികളുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. 

സംഭവത്തിന് പിന്നാലെ ജനങ്ങള്‍ ക്ഷുഭിതരായി സ്‌കൂളിന് നേരെ ആക്രമണവും അഴിച്ചുവിട്ടു. സ്‌കൂളിന്റെ ജനലുകളും വാതികളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പിന്നാലെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍