ദേശീയം

അമിത്​ ഷാക്ക്​ 33 വയസ്, ഗഡ്​കരിക്ക് 30; കേന്ദ്രമന്ത്രിമാരുടെ പേരിൽ വ്യാജ വാക്സിൻ സർട്ടിഫിക്കറ്റ്; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ലഖ്​നൗ: കേന്ദ്രമന്ത്രി അമിത്​ ഷാ, നിതൻ ഗഡ്​കരി, പീയുഷ് ഗോയൽ, ഓം ബിർള എന്നിവരുടെ പേരുകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മന്ത്രിമാരുടെ പേരുകളുടെ ഇംഗ്ലീഷ്​ അക്ഷരങ്ങളിൽ ചെറിയ മാറ്റം വരുത്തിയാണ്​ സർട്ടിഫിക്കറ്റ്​ തയാറാക്കിയിരിക്കുന്നത്​. ഇറ്റാവ ജില്ലയിലെ തഖാ തഹസിലിലുള്ള ഒരു ആരോഗ്യ സംരക്ഷ​ണ കേന്ദ്രത്തിൽനിന്ന് ഡിസംബർ 12ന്​ വാക്​സിൻ സ്വീകരിച്ചെന്നാണ്​ രേഖകൾ.

സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നതായും മുതിർന്ന ഉദ്യോഗസ്​ഥൻ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്​ അറിയിച്ചു.  

വ്യാജ വാക്​സിൻ സർട്ടിഫിക്കറ്റിൽ അമിത്​ ഷാക്ക്​ 33വയസും നിതൻ ഗഡ്​കരിക്ക്​ 30വയസും പുഷ്യൂ ഗോയലിന്​ 37വയസും ഓം ബിർളയ്ക്ക്​ 26 വയസുമാണ്​ നൽകിയിരിക്കുന്നത്​. ഇറ്റാവയിലെ സർസായ്​നവർ സി എച്ച്​ സി 1ൽ  നിന്ന് ഡിസംബർ 12ന്​ ​ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്. രണ്ടാം ഡോസ്​ വാക്​സിൻ 2022 മാർച്ച്​ അഞ്ചിനും ഏപ്രിൽ മൂന്നിനും ഇടയിൽ സ്വീകരിക്കണമെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി