ദേശീയം

പ്രതിരോധത്തില്‍ കൂടുതല്‍ കരുത്ത്; അഗ്നി പ്രൈം പരീക്ഷണം വിജയം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബാലസോര്‍: പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രണ്ടായിരം കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹര ശേഷി. ഒഡിഷയിലെ ഡോ. എപിജെ അബ്ദുല്‍കലാം ദ്വീപില്‍നിന്നായിരുന്നു പരീക്ഷണം.

അഗ്‌നി സീരീസിലെ ആറാമത് മിസൈലാണ് അഗ്‌നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്. 

ഉയര്‍ന്ന നിലയിലുള്ള കൃത്യതയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയതെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഡിസംബര്‍ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി