ദേശീയം

ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കണ്ടെയ്‌നര്‍ മറിഞ്ഞുവീണു; 13 കാരന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കണ്ടെയ്‌നര്‍ വീണ് പതിമൂന്നുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ശനിയാഴ്ച  സെന്‍ട്രല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. ട്രക്ക് ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവര്‍ സുരേന്ദര്‍  യാദവ്, ജയ് യാദവ്, കോമള്‍സിങ്ങ്, ടാറ്റാ പ്രകാശ് എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ട്രക്ക് അമിത വേഗതയിലായിരുന്നെന്നും പൊലീസ് പറയുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ നിലം പരിശായി. എല്ലാവരം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.പ്രതീഷ് ചൗധരി, നീതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവര്‍ മദ്യപിച്ചാണോ വാഹനമോടിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത് ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം