ദേശീയം

'അച്ഛനെ പാഠം പഠിപ്പിക്കണം', കുട്ടിയെ തട്ടിക്കൊണ്ടുപോയി 14ദിവസം തടവില്‍ പാര്‍പ്പിച്ചു; പൂജാരി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ പൂജാരി തട്ടിക്കൊണ്ടുപോയതായി പരാതി. പതിനാലുദിവസമാണ് ഇയാള്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചത്. പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെഗുസരായിലെ ക്ഷേത്ര പൂജാരിയാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതി എവിടേന്ന് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ശ്രാവസ്തി ജില്ലയിലെ ഗ്രാമത്തിലാണ് കുട്ടിയെ പൂജാരി തടവില്‍ വച്ചിരുന്നത്. ക്ഷേത്രത്തിന് സമീപം കുട്ടിയുടെ അച്ഛന്‍ ഒരു ചായക്കട നടത്തിവരികയാണ്. അടുത്തിടെ കുട്ടിയുടെ അച്ഛനുമായി പൂജാരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അച്ഛനെ പാഠം പഠിപ്പിക്കാന്‍ കുട്ടിയെ പൂജാരി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി