ദേശീയം

തൊടുത്തു വിട്ടാലും ദിശയില്‍ മാറ്റം വരുത്താം, 500 കിലോമീറ്റര്‍ വരെ ദൂരപരിധി; അത്യാധുനിക മിസൈല്‍ പരീക്ഷണം വിജയകരം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഹ്രസ്വദൂര ഭൂതല -ഭൂതല ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രലേ എന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക മിസൈല്‍ ഒഡീഷ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷിച്ചത്. 

ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചത്. ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയിലെ പ്രിഥ്വി പ്രതിരോധ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

350 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ അനായാസം കൊണ്ടുനടക്കാം എന്നതിനാല്‍ യുദ്ധമേഖലയില്‍ ഏറെ പ്രയോജനം ചെയ്യും. 


ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അര്‍ദ്ധ ബാലിസ്റ്റിക് മിസൈലായ പ്രലേ. സഞ്ചാരപഥത്തില്‍ ഒരു നിശ്ചിത ദൂരം പിന്നിട്ട് കഴിഞ്ഞാല്‍ ദിശമാറ്റാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആയിരം കിലോ വരെ ഭാരമുള്ള പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു