ദേശീയം

മദ്യവും ഭക്ഷണവും സൗജന്യമായി നല്‍കിയില്ല; ഹോട്ടല്‍ മാനേജരെ പൊതിരെ തല്ലി പൊലീസുകാരന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാര്‍ ഹോട്ടലില്‍ നിന്ന്‌ മദ്യവും ഭക്ഷണവും ഭക്ഷണം സൗജന്യമായി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസുകാരന്‍ ഹോട്ടല്‍ മാനേജരെ കയ്യേറ്റം ചെയ്തു.  മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം. പൊലീസുകാരന്‍ ഹോട്ടല്‍ മാനേജറെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

രാത്രി ഹോട്ടല്‍ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷം സൗജന്യമായി മദ്യവും ഭക്ഷണവും  നല്‍കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിക്രം പാട്ടീല്‍ ഹോട്ടലിലെത്തുകയായിരുന്നു. സമയം കഴിഞ്ഞെന്നും അടുക്കള അടച്ചെന്നും മാനേജര്‍ പൊലീസ് ഓഫീസറെ അറിയിച്ചു. പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരെത്തി പൊലീസുകാരനെ വലിച്ചു മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി