ദേശീയം

ഇത്രനാളും സന്തോഷവതിയായി അഭിനയിച്ചു; ഇനി പറ്റില്ല, അച്ഛനും അമ്മയും ക്ഷമിക്കണം; നീറ്റ് പരീക്ഷയില്‍ തോറ്റ 17കാരി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട പതിനേഴുകാരി ആത്മഹത്യ ചെയ്തു. നിലഗിരി ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി പെണ്‍കുട്ടി ഒരു കുറിപ്പും എഴുതിവച്ചിരുന്നു.

ഇത്ര നാളും സന്തോഷവതിയായി അഭിനയിക്കുകയായിരുന്നു. ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മാതാപിതാക്കാള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് പിന്നാലെ സെപ്റ്റംബറിലാണ് പെണ്‍കുട്ടി നീറ്റ് പരീക്ഷയെഴുതിയത്. മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കാനാവത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ തിരുപ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു.

ദീപാവലിയ്ക്ക് ആഴ്ചകള്‍ മുന്‍പ് തിരുപ്പൂരില്‍ നിന്ന് പെണ്‍കുട്ടി നീലഗിരിയിലെ വീട്ടിലെത്തിയിരുന്നു. ഡിസംബര്‍ പതിനെട്ടിന് കുറിപ്പ് എഴുതിവച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി 23ന് മരിച്ചു. 

നവംബര്‍ ഏഴിന് നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുന്‍പെ പരീക്ഷില്‍ തോല്‍ക്കുമെന്ന് ഭയന്ന് പൊള്ളാച്ചി സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്