ദേശീയം

ബൈക്കിന്റെ കണ്ണാടി ലോറിയിൽ കുടുങ്ങി, വാഹനം വലിച്ചിഴച്ചു; രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: കർണാടകയിൽ ബൈ​ക്കിന്റെ ഹാ​ൻഡി​ൽ കു​ടു​ങ്ങിയത് അറിയാതെ ഡ്രൈവർ മിനിലോ​റി​ മുന്നോട്ടെടുത്തതിനെ തുടർന്ന് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പത്തുമീറ്ററോളം ബൈക്ക് വലിച്ചിഴച്ച ശേഷമാണ് ലോറി നിർത്തിയത്.  ബെ​ന്നാ​ർഘ​ട്ട​യി​ലെ എഎംസി കോ​ള​ജ് വി​ദ്യാ​ർഥി​ക​ളാ​യ കൗ​ശി​ക് (19), സു​ഷ​മ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.ബെ​ന്നാ​ർഘ​ട്ട ബ​യോള​ജി​ക്ക​ൽ പാ​ർക്കി​ൽനി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെയായിരുന്നു ദാരുണ സംഭവം. ഹാ​ൻഡി​ലിലെ കണ്ണാടി ലോറിയിൽ കു​ടു​ങ്ങി​യ​തോ​ടെ ബൈക്ക്​ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​ല​യ​ടി​ച്ച് വീ​ണു. പ​ത്തു​മീ​റ്റ​റോ​ളം ബൈ​ക്കി​നെ വ​ലി​ച്ചി​ഴ​ച്ച് മു​ന്നോ​ട്ടു​പോ​യ​ശേ​ഷ​മാ​ണ് ലോ​റി നി​ർത്തി​യ​ത്. മറ്റു ബൈക്കുകളിൽ ഉണ്ടായിരുന്ന കൂട്ടുകാർ ഒച്ചവെച്ചതിനെ തുടർന്നാണ് ലോറി നിർത്തിയത്.സം​ഭ​വ​ശേ​ഷം ഡ്രൈ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഇ​രു​വ​രെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.  സം​ഭ​വ​ത്തി​ൽ ബെ​ന്നാ​ർഘ​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം