ദേശീയം

രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 21 പേര്‍ക്കുകൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 43 ആയി. ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 437 ആയി ഉയര്‍ന്നിട്ടുണ്ട്. 

പുതുതായി ഒമൈക്രോണ്‍ ബാധ കണ്ടെത്തിയവരില്‍ 11 പേര്‍ ജയ്പൂരിലാണ്. ആറുപേര്‍ അജ്മീരിലും മൂന്നുപേര്‍ ഉദയ്പൂര്‍ സ്വദേശികളുമാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കോവിഡ് വകഭേദം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നും രാജ്യത്ത് മടങ്ങിയെത്തിവരാണ്. മൂന്നുപേര്‍ക്ക് വിദേശയാത്രികരമായുള്ള സമ്പര്‍ക്കം വഴിയാണ് ഒമൈക്രോണ്‍ പിടിപെട്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

പശ്ചിമബംഗാളില്‍ ഒരു ജൂനിയര്‍ ഡോക്ടറിന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രകളൊന്നും ചെയ്യാത്ത ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

ഇയാളെ കൊല്‍ക്കത്ത ബെലെഗോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. രണ്ടാമത് ഡല്‍ഹിയാണ്. ഒമൈക്രോണ്‍ പടരുന്നത് കണക്കിലെടുത്ത് ജാഗ്രത കര്‍ക്കശമാക്കണെന്ന് കേന്ദ്രസര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം