ദേശീയം

രണ്ടുമാസം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ ഗേറ്റ് തകര്‍ന്നുവീണു; ആറുവയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ഗേറ്റ് തകര്‍ന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം. സ്‌കൂളിന് അരികെ കളിച്ചുകൊണ്ടിരിക്കേ, ഇരുമ്പു ഗേറ്റ് തുറക്കുന്നതിനിടെ ആണ്‍കുട്ടിയുടെ ദേഹത്തേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. കല്ലിനടിയില്‍ കുടുങ്ങിപ്പോയ ആറുവയസുകാരന്‍ തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബറേലി ബറുവ ഹുസൈന്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഒക്ടോബറിലാണ് സ്‌കൂളില്‍ ഗേറ്റ് സ്ഥാപിച്ചത്. കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.  

ഗേറ്റ് തുറക്കുന്നതിനിടെ, അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നുവീണ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടി തത്ക്ഷണം മരിച്ചതായി അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫരീദ്പൂര്‍ എസ്ഡിഎം അജയ്കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍