ദേശീയം

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷപം ഉയര്‍ത്തി; എല്‍ഐസി ഓഹരി വില്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. നിലവില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ അനുവദിച്ചിട്ടുള്ളത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കും. 1.75 ലക്ഷം കോടി രൂപയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളുടെയും ഓഹരികള്‍ വില്‍ക്കുമെമന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വില്‍പ്പന 2021-22 വര്‍ഷം പൂര്‍ത്തിയാക്കും. ഓഹരിവില്‍പ്പന നടത്തേണ്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയാറാന്‍ നീതി ആയോഗിനോട് ആവശ്യപ്പെടും. രണ്ടു പൊതുമേഖലാ ബാങ്കുകളുടെയും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഓഹരികള്‍ വിറ്റഴിക്കും. ഇതിനായി നിയമഭേദഗതി ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും. 

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി കൈകാര്യം ചെയ്യാന്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മാനേജ്മന്റ് കമ്പനി രൂപീകരിക്കും. 

ചെറുകിട കമ്പനികളുടെ അടിസ്ഥാന മൂലധനം അന്‍പതു ലക്ഷത്തില്‍നിന്ന് രണ്ടു കോടിയായി ഉയര്‍ത്തുന്നതിന് നിര്‍വചനത്തില്‍ മാറ്റം വരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്