ദേശീയം

'നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത്?' കർഷക സമരത്തിന് പിന്തുണയുമായി റിഹാന; ആക്ഷേപിച്ച് കങ്കണ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കർഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കർഷകർക്ക് പിന്തുണയുമായി പോപ് ​ഗായിക റിഹാന. നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് കർഷക സമരത്തെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് റിഹാന കുറിച്ചത്. 

കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ്‌ എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്. നിരവധിപേരാണ് റിഹാനയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

അതിനിടെ റിഹാനയ്ക്ക് രൂക്ഷഭാഷയിൽ മറുപടിയുമായി നടി കങ്കണ റണാവത്തും എത്തി. അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍. തകര്‍ന്ന രാജ്യത്തെ ചൈന ഏറ്റെടുത്ത് യുഎസ്സിനെ പോലെ ചൈനീസ് കോളനിയാക്കാന്‍ കഴിയും. നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ പോലെ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു