ദേശീയം

ചികില്‍സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തില്‍ താഴെയെത്തി ; പുതുതായി 11,713 പേര്‍ക്ക് കോവിഡ് ; 48 ശതമാനവും കേരളത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  11,713 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,08,14,304 ആയി ഉയര്‍ന്നു. 

പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലാണ്. ഇന്നലെ മാത്രം 14,488 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,05,10,796 ആയി. 

രാജ്യത്ത് ചികില്‍സയിലിരിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയെത്തി. നിലവില്‍ 1,48,590  പേരാണ് ചികില്‍സയിലുള്ളത്.      

കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,54,918 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 54,16,849 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു