ദേശീയം

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു, ഋഷിഗംഗ വൈദ്യുതി പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു; നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, അതീവ ജാഗ്രത ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ഗംഗയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗംഗയുടെ തീരത്തുള്ള പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയിലാണ്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗംഗയുടെ പോഷകനദിയായ അളകനന്ദ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ ചമോലി പൊലീസ് നിര്‍ദേശിച്ചു.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ദൗലിഗംഗയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ദൗലിഗംഗയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍